o ചൊക്ലിയിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ ജ്വാല
Latest News


 

ചൊക്ലിയിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ ജ്വാല

 *ചൊക്ലിയിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ ജ്വാല* 



ചൊക്ലി: ചൊക്ലി പഞ്ചായത്തിലെ തകർന്നു കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുക, കുടിവെള്ള പദ്ധതികൾ സംരക്ഷിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ചിരിക്കുന്ന പഞ്ചായത്ത് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിക്കുക, മണ്ണെടുപ്പിന് ശേഷം നിർമ്മാണം നിലച്ചുപോയ കളിസ്ഥലം ഉടൻ പ്രാവർത്തികമാക്കുക തുടങ്ങിയ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് ചൊക്ലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.


പ്രതിഷേധ ധർണ്ണ മുസ്ലിം ലീഗ് ജില്ലാ ട്രഷറർ മുഹമ്മദ് കാട്ടൂർ ഉദ്ഘാടനം ചെയ്‌തു. യുഡിഎഫ് ചെയർമാൻ കെ എം പവിത്രൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ സി ജി അരുൺ, ആവോളം ബഷീർ, ചിന്മയ് മാസ്റ്റർ, പി വി മുഹമ്മദ്, പി കെ റഫീഖ്, പി കെ യൂസഫ് മാസ്റ്റർ, അർബാസ്, എം ഉദയൻ, കെ കുഞ്ഞിമൂസ്സ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post