*
തിരുവനന്തപുരത്ത് അറസ്റ്റിലായ വ്യാജ വനിതാ ഡോക്ടർ തലശ്ശേരിയിൽ ചികിത്സിച്ചത് ആയിരത്തോളം പേരെ . തലശ്ശേരി ഓ.വി റോഡിലെ കീർത്തി ആശുപത്രി കേന്ദ്രീകരിച്ചാണ് ഇവർ ചികിത്സ നടത്തിയത് . കഥ വൈദ്യ ഫിയ റാവുത്തർ എന്ന പേരിൽ നവമാധ്യമങ്ങളിലൂടെ വൻ പ്രചരണം നടത്തി സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരെ കേരളത്തിലെ വിവിധ ജില്ലകളിൽ ചികിത്സിച്ച പെരിങ്ങമല വില്ലേജിൽ ഡീസന്റ്മുക്ക് ജംഗ്ഷന് സമീപം ഹിസാന മൻസിലിൽ ആരിഫ ബീവിയുടെ മകൾ സോഫി മോളെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത് . തലശ്ശേരി കീർത്തി ആശുപത്രിയിൽ ഇവർ മാറാ രോഗികളെ ചികിത്സിക്കുന്നതിനിടയിൽ പോലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം നടത്തുകയും ഇവർ വ്യാജ ഡോക്ടർ ആണെന്ന സംശയം ചൂണ്ടിക്കാണിച്ച് ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു . ഇവരുടെ ചികിത്സയെ തുടർന്ന് മാറാരോഗം മാറിയതായി നവമാധ്യമങ്ങളിലൂടെ നടന്ന പ്രചരണത്ത തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു . അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും ചേർത്തായിരുന്നു ഇവരുടെ ചികിത്സാരീതികൾ .
.
Post a Comment