പള്ളൂർ ആശുപതിയിൽ വനിതാ വാർഡിലെ ബാത്റൂമിൻ്റെ അവസ്ഥ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിലിട്ട യുവാവിനെതിരെ കേസെടുത്തു
*പള്ളൂർ പോലിസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ്സ് പ്രതിഷേധം*
മാഹി പള്ളൂരിലെ ഓട്ടോ തൊഴിലാളി പറമ്പത്ത് ബിജുവിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
.കഴിഞ്ഞദിവസം 80 വയസ്സ് പ്രായമുള്ള ബിജുവിൻ്റെ അമ്മയെ പള്ളൂർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ആശുപത്രിയിലെ ബാത്റൂമിൽ ലൈറ്റില്ലാത്തതും ബാത്‌റൂമിൻ്റെ പരിതാപകരമായ അവസ്ഥ ആശുപത്രി അധികൃതരെ പരാതി അറിയിക്കുകയും ചെയ്തിരുന്നു. യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ ബിജു ബാത്റൂമിന്റെ അവസ്ഥ മൊബൈലിൽ ചിത്രീകരിക്കുകയും നവമാധ്യമങ്ങളിൽ ഇടുകയും ചെയ്തിരുന്നു.
പള്ളൂർ പോലിസ് ഇയാളെ കള്ള കേസിൽ കുടുക്കിയെന്നാരോപിച്ചാണ് കോൺഗ്രസ്സ് പ്രവർത്തകർ പള്ളുർ സ്റ്റേഷനു മുന്നിൽ റോഡ് ഉപരോധിച്ചത്

Post a Comment