*കെവലിയേർസ് ദേ മായേ പുതുവർഷത്തിൽ പുതുച്ചേരിയിലേക്ക് സൈക്കിൾ ചവിട്ടും_*
മയ്യഴിയിലെ സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയായ കെവലിയേർസ് ദേ മായേ അംഗങ്ങൾ പുതുവർഷത്തിൽ മയ്യഴിയിൽ നിന്ന് പുതുച്ചേരിയിലേക്ക് സൈക്കിൾ യാത്ര നടത്തും.
മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ നയിക്കുന്ന *'ബലാദെ കാപിതാൽ'* (തലസ്ഥാനത്തേക്കുള്ള സൈക്കിൾ യാത്ര)എന്ന സൈക്കിൾ യാത്ര 2027 ജനുവരി 16-ന് മയ്യഴിയിൽ നിന്ന് ആരംഭിച്ച് കേരളം, തമിഴ്നാട് വഴി സഞ്ചരിച്ച് ജനുവരി 22-ന് പുതുച്ചേരിയിൽ സമാപിക്കും.
പരിസ്ഥിതി സൗഹൃദ ജീവിതരീതി ഉയർത്തിപ്പിടിച്ചുകൊണ്ടും, മയ്യഴിയിലെ അനന്തമായ വിനോദസഞ്ചാര സാധ്യതകളെ കേരളം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ജനഹൃദയങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്.
പുതുച്ചേരി സ്പോർട്സ് മന്ത്രി ജി.എൻ.എസ്. രാജശേഖരൻ, മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ശ്രീ. അൻകിത് കുമാർ ഐ.എ.എസ്, എന്നിവർ രക്ഷാധികാരികളായ 'ബലാദെ കാപിതാൽ' ഉദ്യമം മയ്യഴിയിലെയും പുതുച്ചേരിയിലെയും കേരളത്തിലെയും വ്യാപാര സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പോടെയാണ് നടത്തുന്നത്.
സൈക്കിൾ യാത്ര വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം ഉടൻ രൂപീകരിക്കും.
ആലോചനാ യോഗം മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. കക്കാടൻ വിനയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുധാകരൻ അയനാട്ട്, രാജേഷ് വി. ശിവദാസ്, ശ്രീകുമാർ ഭാനു, വികാസ് എ.ടി, പ്രമോദ് പാറേമ്മൽ, ഹർഷാദ് ഇടവന, ഗിരീഷ് ഡി.എസ്, ഋഷബ് കെ.പി, യദുനന്ദ് ചാരോത്ത് എന്നിവർ സംസാരിച്ചു.

Post a Comment