o ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ്: കിരീടം നിലനിർത്തി അഴിയൂർ പഞ്ചായത്ത്
Latest News


 

ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ്: കിരീടം നിലനിർത്തി അഴിയൂർ പഞ്ചായത്ത്

 

*ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ്: കിരീടം നിലനിർത്തി അഴിയൂർ പഞ്ചായത്ത്*



ചോമ്പാല: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് മത്സരത്തിൽ ചാമ്പ്യൻപട്ടം നിലനിർത്തി അഴിയൂർ ഗ്രാമപഞ്ചായത്ത്. 

ഫൈനലിൽ ചോറോട് പഞ്ചായത്തിനെ പരാജയപ്പെടുത്തിയാണ് അഴിയൂർ തുടർച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷവും ഫൈനലിൽ ചോറോടിനെ തോൽപ്പിച്ചാണ് അഴിയൂർ ചാമ്പ്യന്മാരായത്.

ഈ വർഷവും അതേ എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം നിലനിർത്താനായത് ടീമിന്റെ മികവിനും കൂട്ടായ പരിശ്രമത്തിനുമുള്ള അംഗീകാരമായി. തുടർച്ചയായ രണ്ടാം വർഷവും ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റിൽ ചാമ്പ്യന്മാരായതോടെ അഴിയൂർ പഞ്ചായത്തിന് അഭിമാന നേട്ടമായി.

Post a Comment

Previous Post Next Post