*മാഹിയിൽ മരണപ്പെട്ട അജ്ഞാതന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു*
ഇന്നലെ മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ ഫുട്പാത്തിൽ വെച്ചു മരണപ്പെട്ട അജ്ഞാതന്റെ മൃതദേഹം തിരിച്ചറിഞ്ഞു. മമ്പറം വേങ്ങാട് വില്ലേജിലെ കിഴക്കയിൽ ഹൗസിൽ കെ.പി.കുഞ്ഞി മുഹമ്മദാണ് (70) മരണപ്പെട്ടത്. കിഴക്കയിൽ ഹൗസിൽ അബുവിന്റെയും കദീസയുടെയും മകനാണ്. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കളെ ഏല്പിക്കും.

Post a Comment