o മാഹി ആശുപത്രിയിലെകൈയ്യേറ്റ ശ്രമത്തിൽ പുതുച്ചേരി സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു
Latest News


 

മാഹി ആശുപത്രിയിലെകൈയ്യേറ്റ ശ്രമത്തിൽ പുതുച്ചേരി സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു

 *​മാഹി ആശുപത്രിയിലെ കൈയ്യേറ്റ ശ്രമത്തിൽ പുതുച്ചേരി സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു*



​മാഹി: മാഹി ഗവൺമെന്റ് ആശുപത്രിയിൽ സ്റ്റോർക്കീപ്പറുടെ അധിക ചുമതല വഹിക്കുന്ന പി.പി. രാജേഷിനെ ഓഫീസിൽ വെച്ച് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പുതുച്ചേരി സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.

​സംഭവവുമായി ബന്ധപ്പെട്ട് സംഘടനാ ഭാരവാഹികൾ ആശുപത്രി ഡെപ്യൂട്ടി ഡയറക്ടറെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു. വിഷയത്തിൽ പോലീസിൽ പരാതി നൽകണമെന്നും ആശുപത്രി പരിസരത്ത് ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇതിൽ ഓഫീസ് സൂപ്രണ്ടിന്റെ പങ്ക് അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

​പ്രതിഷേധത്തിൽ വിജിൻ അച്ചമ്പത്ത്, രാജേഷ് ചക്കമ്പത്ത്, പി.പി. രാജേഷ്, കൃപേഷ് നവനീതം, മുഹമ്മദലി, കെ. രജീഷ് , പി.പി. പദ്മേഷ്, ഷിജേഷ്.ടി, റോഷിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post