o ദുബായിൽ തലശ്ശേരി കാർണിവൽ 2026 വർണാഭമായി ആഘോഷിച്ചു.
Latest News


 

ദുബായിൽ തലശ്ശേരി കാർണിവൽ 2026 വർണാഭമായി ആഘോഷിച്ചു.

 ദുബായിൽ തലശ്ശേരി കാർണിവൽ 2026 വർണാഭമായി ആഘോഷിച്ചു. 



തലശ്ശേരിയുടെ കലയും സംസ്കാരവും പൈതൃകവും സൗഹൃദവും ഒരുമിക്കുന്ന തലശ്ശേരി കൂട്ടം യുഎഇയുടെ പതിനാറാമത് ആഘോഷമായ ‘തലശ്ശേരി കാർണിവൽ 2026’ നവംബർ 22-ന് ദുബായ് അൽ ഖുസൈസിലെ ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ വിപുലമായി ആഘോഷിച്ചു.വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളും വിവിധ മത്സരങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. ഇത്തവണ കാർണിവലിന്റെ മുഴുവൻ പരിപാടികളുടെയും സംഘാടനത്തിനും ഏകോപനത്തിനും മേൽനോട്ടത്തിനും തലശ്ശേരി കൂട്ടത്തിന്റെ വനിതാ വിഭാഗം നേതൃത്വം നൽകി എന്നത് ആഘോഷത്തിന്റെ പ്രത്യേകതയായിരുന്നു.

തലശ്ശേരി കൂട്ടം പ്രസിഡന്റ് രഗീഷ് കേളോത്ത്, സെക്രട്ടറി നൗഫാദ്, ട്രഷറർ നവീൻ ദാസ് ആർ.കെ., പ്രോഗ്രാം കൺവീനർ സജു ഈസ, സജിത, സറീന എന്നിവരും മറ്റു ഭാരവാഹികളും ചടങ്ങിൽ സംസാരിച്ചു.

വടകര ലോക്‌സഭാ മണ്ഡലം എം.പി. ഷാഫി പറമ്പിൽ മുഖ്യാതിഥിയായി പങ്കെടുത്തത് കാർണിവലിന്റെ മുഖ്യ ആകർഷണമായി.

ജാതി-മത-രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി പ്രവാസികൾക്കിടയിൽ സ്നേഹവും സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന കൂട്ടായ്മയുടെ മഹോത്സവമായി തലശ്ശേരി കാർണിവൽ 2026 മാറി.

Post a Comment

Previous Post Next Post