o ഇലക്ഷന് കമ്മീഷൻ അറിയിപ്പ്
Latest News


 

ഇലക്ഷന് കമ്മീഷൻ അറിയിപ്പ്

 ഇലക്ഷന് കമ്മീഷൻ അറിയിപ്പ്



ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ നിർദ്ദേശാനുസരണം, 2027 ജനുവരി 1നു 18 വയസ്സ് പൂർ ത്തിയാകുന്ന മാഹി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാർക്ക് പുതുതായി പേര് ചേർക്കുവാനും, സ്ഥിരമായി താമസം മാറിയവർ, മരണപെട്ടവരുമായ വോട്ടർമാരുടെ വിശദാംശങ്ങൾ ഫോം 6,7,8 വഴി രേഖപ്പെടുത്താനും തിരുത്താനും നീക്കം ചെയ്യുവാനും കഴിയുന്നതാണ്. പട്ടികയില് പേര് ചേർക്കാൻ വിട്ടുപോയവർ, തിരുത്തലുകൾ, തടസ്സവാദങ്ങൾ നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള ഫോറങ്ങൾ വോട്ടർ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർസ് സർവീസ് പോർട്ടലിൽ (voters.eci.gov.in) എന്ന വെബ് സൈറ്റ് വഴിയോ ECINET ആപ്പ്, വഴിയോ അതാത് ബൂത്ത് ലെവല് ഓഫീസർ മുഖേനയോ 2026 നവംബർ 12മുതൽ ഡിസംബർ 11വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അതോടൊപ്പം, 28.11.2026, 29.11.2026 (ശനി, ഞായർ ) എന്നീ അവധി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ അതാത് പോളിംഗ് ബൂത്തുകളിൽ വെച്ചും നടക്കുന്ന സ്പെഷ്യൽ ക്യാമ്പിൽ മേൽ പറഞ്ഞ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. എല്ലാ പൊതുജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അറിയിച്ചു കൊള്ളുന്നു.

Post a Comment

Previous Post Next Post