*തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് നാളെ*
തലശേരി :മഞ്ഞോടി ഇന്ദിരാഗാ ന്ധി സഹകരണ ആശുപത്രി ഭരണ സമിതി തിരിഞ്ഞെടുപ്പ് നാളെ [നവംബർ 29ന് ] ഞായറാഴ്ച നടക്കും. തലശ്ശേരി സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 വരെയാണ് വോട്ടെടുപ്പ് .
13 ഭരണസമിതി അംഗങ്ങൾ വേണ്ട ഇന്ദിരാഗാന്ധി ആശുപത്രി ഡയറക്ടർ ബോർഡിലേക്ക് മൂന്ന് അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഇനി 10 അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്.ഇതിനായി 13 സ്ഥാനാർത്ഥികളുടെ പേരുകളാണ് ബാലറ്റ് പേപ്പറിൽ ഉണ്ടാവുക.ഇവരിൽ നിന്നാണ് 10 പേരെ തെരഞ്ഞെടുക്കേണ്ടത്.ഒരു മെമ്പർക്ക് പത്ത് വോട്ടുകൾ ചെയ്യാം.
ജനറൽ സീറ്റിൽ 7 പേർക്കും വനിത സംവരണത്തിൽ രണ്ടു പേർക്കും 40 വയസ്സിന് താഴെ പ്രായമുള്ള ജനറൽ വിഭാഗത്തിൽപ്പെട്ട ഒരാൾക്കും ആണ് വോട്ടർമാരായ ആശുപത്രി ജനറൽ ബോഡി അംഗങ്ങൾ വോട്ട് ചെയ്യേണ്ടത്.
ഏഴുപേരെ തിരഞ്ഞെടുക്കേണ്ട ജനറൽ വിഭാഗത്തിൽ എട്ട് ആളുകളും, രണ്ട് പേരെ തിരഞ്ഞെടുക്കേണ്ട വനിതാ വിഭാഗത്തിൽ മൂന്ന് ആളുകളും ഒരാളെ തിരഞ്ഞെടുക്കേണ്ട 40 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ രണ്ട് ആളുകളും മത്സര രംഗത്തുണ്ട്.
ബാലറ്റ് പേപ്പറിൽ ജനറൽ വിഭാഗത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരാണ് ആദ്യം ഉണ്ടാവുക. ക്രമ നമ്പർ ഒന്നു മുതൽ 8 വരെയാണ് ജനറൽ വിഭാഗത്തിൽ ബാലറ്റ് പേപ്പറിൽ ഉണ്ടാവുക.
ഈ വിഭാഗത്തിൽ ഏഴിൽ കൂടുതൽ ആളുകൾക്ക് വോട്ട് ചെയ്താൽ വോട്ട് അസാധുവാകും.
ക്രമനമ്പർ 9, 10, 11എന്നിവ വനിതാ സംവരണ ക്രമനമ്പറുകളാണ്.
ഇതിൽ രണ്ടു പേർക്ക് വോട്ടുകൾ രേഖപ്പെടുത്തണം.ഈ വിഭാഗത്തിൽ രണ്ടിൽ കൂടുതൽ ആളുകൾക്ക് വോട്ട് ചെയ്താൽ വോട്ട് അസാധുവാകും.
ക്രമനമ്പർ 12 ,13 നാൽപ്പത് വയസ്സിന് താഴെയുള്ളവരുടെ സംവരണ മണ്ഡലമാണ് . ഈ വിഭാഗത്തിൽ ഒന്നിൽ കൂടുതൽ ആളുകൾക്ക് വോട്ട് ചെയ്താൽ വോട്ട് അസാധുവാകും.
യു ഡി എഫ് ഔദ്യോഗിക സ്ഥാനാർത്ഥികളും അവർക്കെതിരെ മത്സരിക്കുന്നവരും എന്ന നിലിയിൽ തിരഞ്ഞെടുപ്പിന് വാശിയേറുകയാണ് .

Post a Comment