o മാഹിയിൽമുസ്ലിംലീ ഗ് നേതാവ്സി.വി.സുലൈമാൻഹാജിഅനുസ്മരണവും പ്രാർത്ഥനസദസ്സുംഎസ്.ടി.യു നടത്തി
Latest News


 

മാഹിയിൽമുസ്ലിംലീ ഗ് നേതാവ്സി.വി.സുലൈമാൻഹാജിഅനുസ്മരണവും പ്രാർത്ഥനസദസ്സുംഎസ്.ടി.യു നടത്തി

 *മാഹിയിൽമുസ്ലിംലീ ഗ്    നേതാവ്സി.വി.സുലൈമാൻഹാജിഅനുസ്മരണവും പ്രാർത്ഥനസദസ്സുംഎസ്.ടി.യു നടത്തി.*



പുതുച്ചേരി സംസ്ഥാന  മുസ്ലിം ലീഗ് സ്ഥാപക നേതാവും, മാഹി എസ്. ടി.യു.സ്ഥാപക പ്രസിഡണ്ടും, മത, രാഷ്ട്രീയ,സാമൂഹിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറ സാന്നിധ്യവുമായ മർഹും സി.വി സുലൈമാൻ ഹാജി സാഹിബിന്റെ അനുസ്മരണ പ്രഭാഷണവും, പ്രാർത്ഥന സദസ്സും, [മാഹി മുസ്ലിം ലീഗ് ഓഫീസ് ] ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് നടത്തി.


മാഹി  സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ മാഹി ജില്ലാ മുസ്ലിം ലീഗ് മുൻ സെക്രട്ടറി എ.വി. ഇസ്മായിൽ, അധ്യക്ഷത വഹിച്ചു.


എസ്.ടി.യു.ദേശീയ വൈ: പ്രസിഡൻ്റ് 

പി. യൂസുഫ് ഉദ്ഘാടനം ചെയ്തു.


മാഹി എസ്.ടി.യു സെക്രട്ടറി പി.കെ ഷൗക്കത്ത് സ്വാഗതം പറഞ്ഞു. 


മാഹി പൂഴിയിൽ ജുമാ മസ്ജിദ് മഹൽഖാ ളി ഷറഫുദ്ധീൻ അഷ്റഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി


എം.പി.അഹമ്മദ്ബഷീർ, പി.ടി.കെ റഷീദ്, എ.വി ഹനീഫ, റസാക്ക് മാസ്റ്റർ, പി.കെ കാസിം, ഖാലിദ് കണ്ടോത്ത്, ഇസ്മായിൽചങ്ങരോത്ത്, 

വി.കെ റഫീഖ്, 

പി.കെ.ബദറുദ്ധീൻ, 

റഫീക്ക് തയ്യുള്ളതിൽ 

എം.പി.ഉമ്മർ 

എന്നിവർ സംസാരിച്ചു.


മുസ്ലിംലീഗിന്റെയും എസ്.ടി.യു.വിന്റെയും പഴയകാലനേതാക്കളായ ഖാലിദ് കണ്ടോത്ത് പി.കെ.കാസിം 

ഇ.സി.നജീബ്,

എം പി ഉമ്മർ.

റഫീഖ് തയ്യുള്ളതിൽ 

ഹുസൈൻ.മാഹി 

എ.വി. അന്ദ്രു, എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു 


തൊഴിലാളികൾക്കുള്ള യൂണിഫോംവിതരണവും നടത്തി.


എ വി സലാം, ഉസ്മാൻ പള്ളൂർ, പി.നാസർ.

എ.വി.സലിം.

ഇ.കെ മുഹമ്മദലി, 

എ.വി.അലി,പി.റഫീക്ക്, 

കെ. ഫായിസ്.

എ വി സമീർ 

അൻസീർ പള്ളിയത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

സി.പി.മുനവ്വർ നന്ദി പറഞ്ഞു.


Post a Comment

Previous Post Next Post