മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
മാഹി : മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രം പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണ്ണർ കെ കൈലാസ്നാഥൻ ഐ എ എസ് ഉദ്ഘാടനം ചെയ്തു.
മാഹി എം എൽ എ അഡ്വ.ടി അശോക് കുമാർ ആരോഗ്യ വകുപ്പ് സെക്രട്ടറി എൽ കുമാർ ഐ എ എസ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ വി സെവ്വൽ ,ഇഞ്ചിവർ മാഹി ഗവ. ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ എ പി ഇഷ്ഹാഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ഒരു കോടിയിലധികം രൂപ ചിലവഴിച്ചാണ് പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണ്ണറുടെ പ്രത്യേക താല്പര്യ പ്രകാരം മാഹിയിൽ ആരോഗ്യഡയാലിസിസ് കേന്ദ്രം നിർമ്മിച്ചത്

Post a Comment