o പുത്തലം ബ്രദേഴ്സിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
Latest News


 

പുത്തലം ബ്രദേഴ്സിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

 പുത്തലം ബ്രദേഴ്സിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു



സുരൻ മാസ്റ്റർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കായുള്ള ഫുട്ബോൾ ടൂർണമെന്റിന്റെ അഞ്ചാമത് സീസൺ  പുത്തലം ബ്രദേഴ്സിന്റെ നേതൃത്വത്തിൽ നവംബർ 14,15 തീയതികളിൽ ആയി മാഹി മൈതാനത്ത് വച്ച്സംഘടിപ്പിചു. ഉത്തരമേഖലയിലെ 8 പ്രമുഖ അക്കാദമികൾ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിനൊടുവിൽ KFTC ചാമ്പ്യന്മാരായി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനൽ മത്സരത്തിനൊടുവിൽ 6 നെതിരെ 7 ഗോളുകൾ നേടിയാണ് KFTC ടൂർണമെന്റ് വിജയിച്ചത്. LANSA ഫുട്ബോൾ അക്കാദമി ടൂർണമെന്റിന്റെ റണ്ണേഴ്സ് അപ്പുമായി. സമാപന ചടങ്ങിൽ മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ . മിഥുൻ വി, മാഹി MLA  ടി അശോക് കുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പുത്തലം ബ്രദേഴ്സ് ചെയർമാൻ  നിധിൻ വിശ്വനാഥൻ സ്വാഗതവും, കൺവീനർ സാഗർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post