o മാഹി MLA അഡ്വ. അശോക് കുമാറിന് മുസ്ലിം വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
Latest News


 

മാഹി MLA അഡ്വ. അശോക് കുമാറിന് മുസ്ലിം വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി

 മാഹി MLA അഡ്വ. അശോക് കുമാറിന് മുസ്ലിം വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി



മാഹി MLA അഡ്വ. അശോക് കുമാറിന് മുസ്ലിം വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.  അസോസിയേഷൻ പ്രസിഡന്റ്‌ കെ ഇ മമ്മു അധ്യക്ഷത വഹിച്ചു.  സെക്രട്ടറി അബ്ദുൽ ഹമീദ് വി കെ സ്വാഗതം പറഞ്ഞു.  മാഹിയുടെ വികസന പ്രവർത്തനങ്ങൾ, പൊതു ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ചടങ്ങിൽ ചർച്ച നടന്നു.   മാഹിയുടെ സമഗ്ര വികസനത്തിനും, ജനക്ഷേമ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നു അഡ്വ. അശോക് കുമാർ പറഞ്ഞു.  മുനവർ എം പി, വി ടി ശംസുദ്ധീൻ, സുലൈമാൻ കെ പി വി, നാസർ കല്ലോറോത്, ടി കെ വസീം, ഫിറോസ് കെ കെ, റഷീദ് പി പി, അഷറഫ് ഹാജി പി എ, തല്ഹത്, സമീർ, മമ്മു കെ ടി, എന്നിവർ സംബന്ധിച്ചു. മാഹിയിലെ വിവിധ മേഖലകളിലെ ജനങ്ങളുടെ ആവശ്യങ്ങൾ ജനപ്രതിനിധിയുടെ ശ്രദ്ധയിൽപെടുത്തുന്നതിനും, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

Post a Comment

Previous Post Next Post