o മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ പണിമുടക്കിലേക്ക്
Latest News


 

മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ പണിമുടക്കിലേക്ക്

 *മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ പണിമുടക്കിലേക്ക്*



മാഹി: വിലക്കയറ്റം മൂലം ജീവിതച്ചെലവ് അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ വേതന വർധന ആവശ്യപ്പെട്ട് മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ പണിമുടക്കിലേക്ക്. വേതന വർധന ആവശ്യപ്പെട്ട് ആറുമാസം മുമ്പ് നോട്ടീസ് നൽകിയിട്ടും ഇതുവരെ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചത്.


ഒക്ടോബർ 23ന് സൂചനാ പണിമുടക്ക് നടത്താനും തുടർന്ന് നവംബർ 1 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനും സംയുക്ത പെട്രോൾ പമ്പ് തൊഴിലാളി യൂണിയൻ തീരുമാനിച്ചു.


യോഗത്തിൽ ക. മോഹനൻ അധ്യക്ഷത വഹിച്ചു. ടി. സുരേന്ദ്രൻ, ഹാരിസ് പരന്തിരാട്ട്, പി.സി. പ്രകാശൻ, വി. ജയബാലു, സത്യൻ കുനിയിൽ, സി.എച്ച്. പ്രദീപൻ എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post