*ഓർക്കാട്ടേരിയിൽ വൻ തീപിടിത്തം: ഫാൻസി ഷോപ്പ് പൂർണമായും കത്തിനശിച്ചു*
ഓർക്കാട്ടേരി: ഓർക്കാട്ടേരി ടൗണിലെ നീതി മെഡിക്കൽ ഷോപ്പിന് മുകൾവശം പ്രവർത്തിക്കുന്ന 'ഇവാ ബ്രൈഡ്' ഫാൻസി ഷോപ്പിൽ വൻ തീപിടിത്തം. അപകടത്തിൽ കട പൂർണമായും കത്തിനശിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പ്രാഥമിക കാരണമെന്നാണ് നിഗമനം. വടകരയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. തീപിടിത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ തുക സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment