*വോട്ട് ചേർക്കൽ: സ്പെഷൽ ക്യാമ്പ് നാളെ (9/10/26)*
എസ്.ഐ.ആർ നടപടിയിലൂടെ
നിലവിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായ എല്ലാ വ്യക്തികളെയും കണ്ടെത്തി അവരുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നാളെ (9/10.26) മാഹി നിയോജക മണ്ഡലത്തിലെ എല്ലാ പോളിംഗ് ബുത്തുകളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ സ്പെഷ്യൽ ക്യാമ്പ് നടക്കും. ക്യാമ്പിൽ ബൂത്ത് ലെവൽ ഓഫീസിർമാർ വോട്ട് ചേർക്കേണ്ടവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. എല്ലാ പൊതുജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്
മാഹി ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫീസർ അങ്കിത് കുമാർ ഐ.എ.എസ് അറിയിച്ചു.

Post a Comment