o കരിദിനം ആചരിച്ചു
Latest News


 

കരിദിനം ആചരിച്ചു

 കരിദിനം ആചരിച്ചു 



ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സമരം ചെയ്യുന്ന പ്രതിപക്ഷ എം. പി മാരുൾപ്പടെയുള്ള ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യു ഡി എഫ് മാഹി മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. പള്ളൂരിൽ പ്രതിഷേധ പ്രകടനവും ഇന്ദിര ഭവന് സമീപം ചേർന്ന പ്രതിഷേധ യോഗവും നടന്നു

യോഗത്തിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. മോഹനൻ അധ്യക്ഷത വഹിച്ചു. യു ഡി എഫ് കൺവീനർ ഇബ്രാഹിം കുട്ടി തൊണ്ടന്റവിട ഉത്ഘാടനം ചെയ്തു. പി പി വിനോദൻ, സത്യൻ കേളോത്ത്,കൂലോത്തും കണ്ടി ബഷീർ, കെ. ഹരീന്ദ്രൻ, രാജിലേഷ് കെ. പി,നളിനിചാത്തു, കെ. സുരേഷ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന്  വി. ടി ഷംസുദ്ധീൻ, അൻസിൽ അരവിന്ദ്, കെ. വി. ഹരീന്ദ്രൻ, കെ കെ വത്സൻ, അജയൻ പൂഴിയിൽ, എ. വി. യൂസഫ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post