*മാഹിയിൽ ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്; വാക്ക്-ഇൻ ഇന്റർവ്യൂ ഒക്ടോബർ 14ന്*
മാഹി: മാഹി റീജിയണൽ ഹെൽത്ത് സൊസൈറ്റിയുടെ കീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം.
ഒക്ടോബർ 14ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ മാഹി ഗവ. ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലാണ് വാക്ക്-ഇൻ ഇന്റർവ്യൂ.
അപേക്ഷകർക്ക് 35 വയസ്സിൽ താഴെ പ്രായമുണ്ടായിരിക്കണം. ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി അല്ലെങ്കിൽ തത്തുല്യ യോഗ്യത, അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയത്തോടെയുള്ള ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി എന്നിവയാണ് യോഗ്യത.
പ്രതിമാസം 28,000 രൂപ ഹോണറേറിയം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം ഹാജരാകണം. Original രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൊണ്ടുവരണം.

Post a Comment