പരിശോധന കർശനമാക്കി ആരോഗ്യവിഭാഗം
തലശ്ശേരി : പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി ന്യുനതാ നോട്ടീസ് നൽകി നഗരസഭ ആരോഗ്യവിഭാഗം.
സ്ഥാപനങ്ങളുടെ ട്രേഡ് ലൈസൻസ്, ശുചിത്വം, ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന ഫലം, തൊഴിലാളികൾ തലപ്പാവ്, ഹാൻഡ് ഗ്ലൗസ് എന്നിവ ധരിക്കുന്നുണ്ടോ തുടങ്ങിയ പരിശോദിച്ചു
യാത്രക്കാർക്ക് വിശ്രമിക്കാനുള്ള പാസഞ്ചർ ലോബി കൈയേറി സാധനങ്ങൾ സൂക്ഷിച്ചതിനും ബസ് സ്റ്റാൻഡിൽ പുകവലിച്ചതിനും പിഴ ചുമത്തി
ഹെൽത്ത് ഇൻസ്പെക്ടർമാരായ രജിന, അനിൽ കുമാർ വിലങ്ങിൽ, കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു. ക്ലീൻ സിറ്റി മാനേജർ സുരേഷ് കുമാർ നേതൃത്വം നൽകി.
ലൈസൻസും, മറ്റ് അനുബന്ധ രേഖകളും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ എടുക്കുമെന്ന് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ COT ഷബീർ അറിയിച്ചു

Post a Comment