കുടുംബ സംഗമവും ആദരസമർപ്പണവും.
മാഹി :
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ആദരസമർപ്പണവും നടന്നു. "നാമൊരു കുടുംബം 'എന്ന ആശയം ലക്ഷ്യമാക്കിയുള്ള സംഗമം കെ. എസ് എസ്. പി. യു.ജില്ലാ വൈസ് പ്രസിഡണ്ട് ടി. രമണി ടീച്ചർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹിയേയും എഴുത്തുകാരൻ മേഘ നാഥൻ അഴിയൂരിനെയും ആദരിച്ചു. പ്രസിഡണ്ട് സി. എച്. മീനാക്ഷി അധ്യക്ഷത വഹിച്ചു. പ്രൊഫ. ഇ. ഇസ്മയിൽ മുഖ്യ പ്രഭാഷണം നടത്തി.
വി. പി. സുരേന്ദ്രൻ മാസ്റ്റർ, പി. കെ. ദാസൻ, അസീസ് മാഹി, മേഘ നാദൻ അഴിയൂർ, ശശിധരൻ പി. സി. എച് പി. കെ ബാലൻ,കെ. എം ചന്ദ്രി, എ. വിജയരാഘ വൻ, വി.പി. അനിൽകുമാർ, ടി. കെ. ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Post a Comment