*പെരിങ്ങാടി റെയിൽവേ മേൽപ്പാലം: സദാനന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി ബിജെപി*
കേന്ദ്ര റെയിൽവേ മന്ത്രിയുമായി വിഷയം ചർച്ച ചെയ്യുമെന്ന് ഉറപ്പ്
മാഹി: പെരിങ്ങാടി റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി രാജ്യസഭാംഗം സദാനന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി. വിഷയം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച ചെയ്യുമെന്നും അനുകൂലമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നിവേദകസംഘത്തിന് അദ്ദേഹം ഉറപ്പുനൽകിയതായി ബിജെപി ഭാരവാഹികൾ അറിയിച്ചു.

Post a Comment