*കനത്ത മഴ: ഈസ്റ്റ് പള്ളൂരിൽ കിണർ താഴ്ന്നു*
മാഹി:കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെത്തുടർന്നാണ് ഈസ്റ്റ് പള്ളൂരിൽ കുളത്തിൽ മീത്തൽ താഴെക്കുനിയിൽ ഉത്തമന്റെ പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീടിനോട് ചേർന്നുള്ള കിണർ ശക്തമായ മഴയിൽ പൂർണ്ണമായും താഴ്ന്നത്.
അപകട സാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായി കിണർ പൂർണ്ണമായി മണ്ണിട്ട് മൂടാൻ അധികൃതർ നിർദ്ദേശം നൽകി
തഹസിൽദാർ വളവിൽ മനോജ് സംഭവസ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. .

Post a Comment