o മോഡി ഭരണം അട്ടിമറിക്കാൻ ആവില്ല രാമദാസ് മണലേരി
Latest News


 

മോഡി ഭരണം അട്ടിമറിക്കാൻ ആവില്ല രാമദാസ് മണലേരി

 മോഡി ഭരണം അട്ടിമറിക്കാൻ ആവില്ല രാമദാസ് മണലേരി 



ഒഞ്ചിയം : എസ്.ഐ.ആറിനെതിരെ പ്രതിഷേധിക്കുന്നവർ രാജിവെക്കാതെ സമരരംഗത്ത് തുടരുന്നത് വിരോധാഭാസമാണെന്നും ഗാർഘെയുടെയും രാഹുലിന്റെയും എം.എ.ബേബിയുടേയും അഭിപ്രായം മാനിച്ചു കേരളത്തിലെ 137 ഇടത് വലതു എം ൽ എ മാർ രാജിവെക്കണം എന്നും രാംദാസ് മണലേരി പറഞ്ഞു 

SIR തെറ്റാണെങ്കിൽ വടകര MLA രാജി വെക്കുക എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് ബിജെപി ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കെ.രമയുടെ വസതിയിലേക്ക് മാർച്ച്‌ നടത്തി മാർച്ച്‌ കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാംദാസ് മണലേരി ഉദ്ഘടാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിജിത്ത് കെ.പി.അധ്യക്ഷത വഹിച്ച മാർച്ചിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് അമൽ രാജ് ബിജെപി ജില്ലാ സെക്രട്ടറി പി.പി.വ്യാസൻ എന്നിവർ സംസാരിച്ചു മാർച്ചിന് ജില്ലാ സെക്രട്ടറി പ്രീത.പി.കെ, ജില്ലാ വൈസ് പ്രസിഡന്റ് ശോഭ ആയാടത്തിൽ, മണ്ഡലം ജനറൽ സെക്രട്ടറി അനിൽ കുമാർ.വി.പി, മണ്ഡലം സെക്രട്ടറിമാരായ രവീന്ദ്രൻ തെറ്റത്ത്, അതുൽ ആനന്ദ്, സംസ്ഥാന കൗൺസിൽ അംഗം ജയകുമാർ.കെ.പി, ജില്ലാ കമ്മിറ്റി അംഗം ശശിധരൻ തോട്ടത്തിൽ,അനിൽ കക്കാട്ട്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.വിനീഷ്, ബിജെപി അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാർ.ടി, കുന്നുമ്മക്കര ഏരിയ പ്രസിഡന്റ് സജീവൻ.ടി.കെ, ഓർക്കാട്ടേരി ഏരിയ ജനറൽ സെക്രട്ടറി രമേഷ് കുമാർ,അഴിയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.പി.രതീഷ് ,യുവമോർച്ച മണ്ഡലം പ്രസിഡന്റ് അക്ഷയ് കൃഷ്ണ എന്നിവർ നേതൃത്വം നൽകി മാർച്ച്‌ പോലീസ് എം ൽ എ യുടെ വസതിക്ക് സമീപം തടഞ്ഞപ്പോൾ പ്രവർത്തകരും പോലീസും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളും നടന്നു നേതാക്കൾ ഇടപെട്ട് സംഘർഷം ഒഴിവാക്കി

Post a Comment

Previous Post Next Post