*പെരിങ്ങാടി റെയിൽവേ മേൽപ്പാലം - രാജ്യസഭാ എംപി സദാനന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി*
രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്ന പെരിങ്ങാടി റെയിൽവേ ലെവൽ ക്രോസിലെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിന് പെരിങ്ങാടിയിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്. ഇതുമായി ബന്ധപ്പെട്ട് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതി കണ്ണൂർ ജില്ലയിൽ നിന്നുള്ള വിവിധ എംപിമാരെ സന്ദർശിച്ച് നിവേദനം നൽകുന്നതിന്റെ ഭാഗമായി രാജ്യസഭാ എംപി സി സദാനന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ, പെരിങ്ങാടി റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ ജനറൽ കൺവീനറും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ടി എച്ച് അസ്ലം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, മെമ്പർ വൈശാഖ് മുരളീധരൻ, എം പ്രജീഷ്, അനീഷ് കൊള്ളുമ്മൽ, ഒ വി സുഭാഷ്, ഷാജി കൊള്ളുമ്മൽ എന്നിവർ സംബന്ധിച്ചു.

Post a Comment