o ജില്ലാ തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പ്: വസീം ജാബിറിന് സ്വർണ്ണമെഡൽ; സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി..
Latest News


 

ജില്ലാ തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പ്: വസീം ജാബിറിന് സ്വർണ്ണമെഡൽ; സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി..

 *ജില്ലാ തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പ്: വസീം ജാബിറിന് സ്വർണ്ണമെഡൽ; സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി...*



കണ്ണൂർ ജില്ലാ തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പിൽ പെരിങ്ങാടി സ്വദേശിയായ ഏരത്ത് അനുഗ്രഹിൽ വസീം ജാബിറിന് സ്വർണ്ണ മെഡൽ. 

മങ്ങാട്ടുപറമ്പിലെ കണ്ണൂർ യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 2026 ലെ ജില്ലാ തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പ് കേഡറ്റ് ആൻഡ് സീനിയർ വിഭാഗത്തിലാണ് വസീം ജാബിർ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വർണ്ണ മെഡൽ നേടിയത്.


സ്വർണ്ണ മെഡൽ നേട്ടത്തോടെ വസീം ജാബിർ സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പെരിങ്ങാടി അൽ ഫലാഹ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. 


പെരിങ്ങാടിയിലെ പി. പി. റസിയയുടേയും ചൊക്ലിയിലെ ജാബിർ കല്ലുമ്മലിന്റെയും മകനാണ് വസീം. 

ബഷീർ ഏരത്തിന്റെ കൊച്ചു മകനാണ്..

Post a Comment

Previous Post Next Post