o നാലാം ക്ലാസ് വിദ്യാർത്ഥിനിക്കെതിരായ ലൈംഗിക അധിക്ഷേപവും മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം നടത്തിയതിനും എതിരെ ചോമ്പാല പോലീസിൽ പരാതി നൽകി എസ്ഡിപിഐ*
Latest News


 

നാലാം ക്ലാസ് വിദ്യാർത്ഥിനിക്കെതിരായ ലൈംഗിക അധിക്ഷേപവും മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം നടത്തിയതിനും എതിരെ ചോമ്പാല പോലീസിൽ പരാതി നൽകി എസ്ഡിപിഐ*

 *നാലാം ക്ലാസ് വിദ്യാർത്ഥിനിക്കെതിരായ ലൈംഗിക അധിക്ഷേപവും മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം നടത്തിയതിനും എതിരെ ചോമ്പാല പോലീസിൽ പരാതി നൽകി എസ്ഡിപിഐ*



അഴിയൂർ: ദേശീയതല അബാക്കസ് മത്സരത്തിലേക്ക് യോഗ്യത നേടിയ നാലാം ക്ലാസ് വിദ്യാർത്ഥിനിക്കെതിരെ ഫേസ്ബുക്കിലൂടെ ലൈംഗിക അധിക്ഷേപവും മതപരമായ വസ്ത്രധാരണത്തെ അവഹേളിക്കുന്ന പരാമർശവും നടത്തിയ സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ചോമ്പാല പോലീസിൽ പരാതി നൽകി.


2026 ഒക്ടോബർ 23ന് 'Yoonus Vilakkode' എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച വിദ്യാർത്ഥിനിയെ അനുമോദിക്കുന്ന ചിത്രത്തിന് താഴെയാണ് 'വിമൽ ശിവശക്തി വിമൽ ശിവശക്തി' എന്ന പ്രൊഫൈലിൽനിന്ന് വിമൽ എന്നയാൾ അതീവ മോശമായ കമന്റ് രേഖപ്പെടുത്തിയത്.

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചുവയോടെ അധിക്ഷേപിക്കുകയും കുട്ടിയുടെ മതപരമായ വസ്ത്രധാരണത്തെ അവഹേളിക്കുകയും മതസ്പർദ്ധ വളർത്തുന്ന രീതിയിലും പരാമർശം നടത്തിയ സംഭവത്തിൽ ബന്ധപ്പെട്ട ഫേസ്ബുക്ക് പ്രൊഫൈൽ ഉടമയ്‌ക്കെതിരെ പോക്സോ നിയമം ഉൾപ്പെടെയുള്ള ബാധകമായ ക്രിമിനൽ നിയമവകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സൈനുദ്ദീൻ എ.കെ ചോമ്പാല SHO യ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post