o ദൈവദശകം: പ്രാർഥനാസംഗമം നടത്തി
Latest News


 

ദൈവദശകം: പ്രാർഥനാസംഗമം നടത്തി

 ദൈവദശകം: പ്രാർഥനാസംഗമം നടത്തി



ന്യൂമാഹി: ശ്രീനാരായണ ഗുരുദേവൻ മനുഷ്യരാശിക്കായി സമർപ്പിച്ച ദൈവദശകം പത്തുലക്ഷം പേർ ഒരേ മനസ്സുമായി 50 രാജ്യങ്ങളിൽ ആഗോള പ്രാർഥനാ സംഗമം നടത്തുന്നതിൻ്റെ ഭാഗമായി ഞായറാഴ്ച ആച്ചുകുളങ്ങര ആ നാരായണമഠത്തിലും ആലാപനസദസ് നടത്തി. ആച്ചു കുളങ്ങര ശ്രീനാരായണമഠവും ഗുരുധർമ്മ പ്രചാരണ സഭയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ മഠം പ്രസിഡൻ്റ് അതിരുകുന്നത്തു പ്രേമൻ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് പുന്നേൽ, ടി.എൻ സുരേഷ് ബാബു, പി.പി. മോഹനൻ, ഷിനോജ് മുല്ലോളി എന്നിവർ സംസാരിച്ചു.


കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠം, ഏടന്നൂർ

ശ്രീനാരായണമഠം എന്നിവിടങ്ങളിലും ഒരു ലോകം ഒരു പ്രാർഥന എന്ന പരിപാടിയുടെ ഭാഗമായി പ്രാർഥനാ സദസ് നടത്തി.ഈയ്യത്തുങ്കാട് മഠത്തിൽ കെ.കെ.സുബീഷ്, കെ.ദിലീപ് കുമാർ, കെ.ടി.പ്രദീപൻ, എൻ കെ.സരേന്ദ്രൻ, കെ.കെ.ഹരീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.


മയ്യഴി:  എസ്.എൻ.ഡി.പി. മാഹി യൂണിയനും ജി.ഡി.പി.എസ്. മാഹി യൂണിയനും ചേർന്ന് ദൈവദശകം ആഗോള പ്രാർഥനാസംഗമം നടത്തുന്നതിൻ്റെ ഭാഗമായി മാഹി കോ-ഓപ് കോളേജ് അങ്കണത്തിൽ ഒരു ലോകം ഒരു പ്രാർഥന എന്ന പേരിൽ സമൂഹപ്രാർഥന നടത്തി.

Post a Comment

Previous Post Next Post