o *മാഹി സ്വദേശിനി ഡോ. ഷാന ഷഫീഖിന് ഒന്നാം റാങ്ക്.*
Latest News


 

*മാഹി സ്വദേശിനി ഡോ. ഷാന ഷഫീഖിന് ഒന്നാം റാങ്ക്.*

 *മാഹി സ്വദേശിനി ഡോ. ഷാന ഷഫീഖിന് ഒന്നാം റാങ്ക്.*



*മാഹി:കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന് (KUHS) കീഴിൽ അഫിലിയേറ്റ് ചെയ്ത  കോളേജുകളിലെ വിദ്യാർത്ഥികളുമായി മത്സരിച്ച് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (MHA) ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മാഹി സ്വദേശിനിയായ ഡോ. ഷാന ഷഫീഖ് അഭിമാനമായി.*


*കോഴിക്കോട് ആസ്റ്റർ മിംസ് അക്കാദമിയിൽ നിന്ന് രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (MHA) കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ഡോ. ഷാന, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന് കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥികൾക്കിടയിൽ മികച്ച വിജയം നേടിയാണ് ഈ നേട്ടം കൈവരിച്ചത്.*


*മാഹി കോസ്റ്റൽ പോലീസിൽ സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിരുന്ന പുത്തലത്ത് താമസിക്കുന്ന വട്ടക്കാരി കൈതാൽ ഷഫീഖിന്റെയും ഹൈറുന്നിസയുടെയും മകളാണ് ഡോ. ഷാന ഷഫീഖ്. സഹോദരൻ ഷീസ് ഷഫീഖ് എഫ്.സി. കേരള ഫുട്ബോൾ താരമാണ്.*

Post a Comment

Previous Post Next Post