*ഗവ. ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ : വേണ്ടത്ര പരിശീലനം ലഭിക്കാത്തയാളെ നിയമിച്ചെന്ന് പരാതി*
ഈയിടെ പ്രൊമോഷൻ ലഭിച്ചു വന്ന ഡ്രൈവർക്കാണ് ആംബുലൻസ് ഓടിക്കാൻ തക്ക വിദഗ്ദപരിശീനം ലഭിച്ചില്ലെന്ന പരാതി ഉയരുന്നത്
മുമ്പ് ഇവിടെ ഉണ്ടായിരുന്ന ഡ്രൈവറെ ആഗ്രികൾച്ചറിലേക്ക് മാറ്റിയിരുന്നു.
ആ ഡ്രൈവറാകട്ടെ അവിടെ ജോലിയില്ലാതെയിരിക്കുന്നു എന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.
നിലവിൽ ആശുപത്രിയിൽ
അഞ്ച് ഡ്രൈവർമാരാണുള്ളത്.
പകൽ രണ്ട് ഷെഡ്യൂളുകളിലായി നാല് ഡ്രൈവർമാരും രാത്രി ഒരാളുമാണ് ഡ്യൂട്ടി എടുക്കുന്നു
ഇപ്പോൾ നിയമിച്ച ഡ്രൈവർ നൈറ്റ് ഡ്യൂട്ടി വരുമ്പോൾ ലീവ് എടുക്കുകയും
പകരം മറ്റു ഡ്രൈവർമാർ ഡ്യൂട്ടി എടുക്കുകയും ചെയ്യുമ്പോൾ ഡ്യൂട്ടി ഷെഡ്യൂൾ ആകെ തെറ്റുകയും മറ്റുള്ള ഡ്രൈവർമാർ ബുദ്ധിമുട്ടുകയും ചെയ്യുന്നുണ്ട്.
ആശുപത്രി ജീവനക്കാരനെയും കൊണ്ട് പോവുമ്പോൾ അനാവശ്യമായി സൈറണടിച്ച് പോയതിൻ്റെ പേരിൽ ഈ ഡ്രൈവറെ ഈയിടെ പോലീസ് ശാസിച്ചിരുന്നു.

Post a Comment