o പരിമഠം ദുർഗ്ഗാക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി
Latest News


 

പരിമഠം ദുർഗ്ഗാക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി

 

പരിമഠം ദുർഗ്ഗാക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി



ന്യൂമാഹി: പരിമഠം ദുർഗ്ഗാക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി. 

ക്ഷേത്രതന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാർമ്മികത്വത്തിൽ പൂജാദികർമ്മങ്ങൾ നടന്നു. നവരാത്രി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.സത്യൻ നിർവ്വഹിച്ചു. ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി നവരാത്രി സന്ദേശഭാഷണം നടത്തി. ദേവസ്വം ബോർഡ് ട്രസ്റ്റി സുധീർ കേളോത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.എം പ്രദീപൻ,  ട്രസ്‌റ്റിമാരായ ലിബാസ് ഭാസ്കർ, ടി.സരോഷ്, പാരമ്പര്യ ട്രസ്റ്റി മാധവൻ നായർ എന്നിവർ പ്രസംഗിച്ചു. ഈയ്യത്തുങ്കാട് സൗഹൃദ കലാവേദി, കുറിച്ചിയിൽ, പി.പി.അനില ഗോവർധൻ്റെ നേതൃത്വത്തിൽ നൃത്ത സംഗീത പരിപാടികൾ അവതരിപ്പിച്ചു. 12 ന് വൈകിട്ട് ഏഴിന്

​ശിവശക്തി കോടിയേരിയുടെ

കരോക്കെ ഭക്തിഗാന മേള,

ചിദംബരം നാട്യഗൃഹം വടക്കുമ്പാട് അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ എന്നിവ നടക്കും.21 വരെ വിവിധ പരിപാടികൾ നടക്കും.

Post a Comment

Previous Post Next Post