o ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ മാത്രമേ ജീവിതത്തിൽ ആനന്ദം തിരിച്ചുപിടിക്കാൻ സാധിക്കു - ബിഷപ്പ് വടക്കുംതല പിതാവ്
Latest News


 

ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ മാത്രമേ ജീവിതത്തിൽ ആനന്ദം തിരിച്ചുപിടിക്കാൻ സാധിക്കു - ബിഷപ്പ് വടക്കുംതല പിതാവ്

 ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ മാത്രമേ ജീവിതത്തിൽ ആനന്ദം തിരിച്ചുപിടിക്കാൻ സാധിക്കു - ബിഷപ്പ് വടക്കുംതല പിതാവ് 



മാഹി : വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ ആഘോഷങ്ങളുടെ ഏഴാം ദിനമായ ഇന്നലെ വൻ തിരക്ക്അനുഭവപ്പെട്ടു.

കണ്ണൂർ രൂപത മെത്രാൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവിന് മാഹി ബസലിക്കയിൽ സ്വീകരണം നൽകി.

ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ മാത്രമേ ജീവിതത്തിൽ ആനന്ദം തിരിച്ചുപിടിക്കാൻ സാധിക്കുവെന്നു  ബിഷപ്പ് വടക്കുംതല പിതാവ് വിശുദ്ധ കുർബാന അർപ്പിച്ച് പറഞ്ഞു

 കണ്ണൂർരൂപത അധ്യക്ഷൻ വടക്കുംതല പിതാവ്, റക്ടർ  റവ. ഫാദർ.സെബാസ്റ്റ്യൻ കാരക്കാട്ട് ഫാദർ മാത്യു കൊട്ടാരത്തിൽ ഫാദർ ജോബി കണ്ണത്ത്, ഡീക്കൻ സെബാസ്റ്റ്യൻ എന്നിവർ സഹകാർമികർ ആയിരുന്നു. സെന്റ് ജൂഡ്ഡ് യൂണിറ്റ് കുടുംബാംഗങ്ങളാണ് ഇന്നത്തെ തിരകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്. ദിവ്യബലിയെ തുടർന്ന് നൊവേനയൂം,വിശുദ്ധ അമ്മ ത്രേസ്യ യുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷിണവും  പരിശുദ്ധ കുർബാനയുടെ ആശിർവാദവും നടന്നു. തിരുനാൾ ആഘോഷങ്ങളുടെ എട്ടാം ദിനമായ ഇന്ന് വൈകിട്ട് ആറുമണിക്ക് റവ. ഫാദർ ഡാനി ജോസഫിന്റെ മുഖ്യകാർമികത്വത്തിൽ സാഘോഷ ദിവ്യപൂജയും നൊവേനയും പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശിർവാദവും ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post