*സഹകരണ കായിക മേളപാനൂരിൽ; സംഘാടക സമിതി രൂപീകരിച്ചു.*
പാനൂർ:
സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി
കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂനിയൻ്റെ നേതൃത്വത്തിൽ പാനൂരിൽ നടക്കുന്ന കായിക മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം പാനൂർ ബിൽഡിംഗ് സൊസൈറ്റി കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു.
കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ സി.വി.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. കുത്തുപറമ്പ് സഹകരണ അസി. രജിസ്ട്രാർ എ.സന്തോഷ് കുമാർ, പാനൂർ ബിൽഡിംഗ് സൊസൈറ്റി പ്രസിഡണ്ട് കെ.രവീന്ദ്രൻ
പാനൂർ യൂനിറ്റ്ഇൻസ്പെക്ടർ എൻ.ഷിജിത്ത്,
സഹകരണ യൂനിയൻ അംഗം പി.സരോജിനി എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികൾ:
കെ.രവീന്ദ്രൻ (ചെയർമാൻ) പ്രസിഡണ്ട് പാനൂർ കോ. ഓപ്പറേറ്റീവ് ബിൽഡിംഗ് സൊസൈറ്റി
എൻ.ഷിജിത്ത് (കൺവീനർ)
സഹകരണ യൂനിറ്റ് ഇൻസ്പെക്ടർ, പാനൂർ
കമ്പവലി ,മ്യൂസിക്കൽ ചെയർമത്സരം നവംബർ 8 ന് പാനൂർ ഹയർ സെക്കൻ്ററി സ്ക്കൂൾ ഗ്രൗണ്ടിലും
ഫുട്ബോൾ മത്സരം നവംബർ 14 ന് മോന്താൽ ടെൻ സ്പോർട്സ് ടർഫിലും നടക്കും

Post a Comment