രാജ്യസഭ മെമ്പർ ജോൺ ബ്രിട്ടാസ് മാഹി ബസലിക്ക സന്ദർശിച്ചു
മാഹി
സെന്റ് തെരേസ ബസിലിക്കയിൽ തിരുന്നാളിന്റെ പതിമൂന്നാം ദിവസമായ ഇന്നലെ
കണ്ണൂർ രൂപതാ സഹായ മെത്രാൻ മോസ്റ്റ് റവറന്റ്. ഡോക്ടർ ഡെന്നീസ് കുറിപ്പശ്ശേരി പിതാവിന് സിമിത്തേരി ജംഗ്ഷനിൽ വച്ച് ഇടവക റെക്ടർ റവറന്റ് ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് സഹവികാരി ബിനോയ് അബ്രഹാം പാരിഷ് കൗൺസിൽ സെക്രട്ടറി പോൾ ഷിബു ജോയിന്റ് സെക്രട്ടറി മോനിഷ അനൂപ്
റിസപ്ഷൻ കമ്മിറ്റി കൺവീനർ ഷാജു കാനത്തിൽ പാരീഷ് കൗൺസിൽ അംഗങ്ങൾ ഇടവക ജനങ്ങൾ മതബോധന വിദ്യാർത്ഥികൾ തീർത്ഥാടകർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കു
നാനാ ജാതി മതസ്ഥരായ തീർത്ഥാടകർ ഈ ദേവാലയത്തിലേക്ക് കടന്നു വരുന്നതിന്റെ കാരണം വിശുദ്ധയുടെ മാതൃകയാണ് സഭയ്ക്കും കർമലീത്ത സഭയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പ്രേക്ഷിതയാണ് അമ്മ ത്രേസ്യ, വിശുദ്ധരുടെയും രക്തസാക്ഷികളുടെയും ജീവിതകഥ വായിച്ചുവളർന്ന തെരേസ എനിക്കും ഒരു വിശുദ്ധയും രക്തസാക്ഷിയും ആകണമെന്ന് തന്റെ ബാല്യത്തിൽ തന്നെ തീരുമാനിച്ചു,. എന്ന് അഭിവന്ദ്യ പിതാവ് പറയുകയുണ്ടായി,ഫാദർ ബിനോയ് എബ്രഹാം ഫാദർ മിൽട്ടൺ ജേക്കബ്
ഫാദർ അജയ് ജോർജ്
ഫാദർ മാത്യു കല്ലറനാട്
ഫാദർ ആന്റണി കുരിശിങ്കൽ ഡിക്കന്മാരായ ജോമി അരഞ്ഞാണിയിൽ ആന്റണി കുന്നുംപുറം എന്നിവർ ഇന്നത്തെ ദിവ്യബലിക്ക് സഹകാർമികരായി തുടർന്ന് ഫ്രഞ്ച് ഭാഷയിൽ നൊവേന പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവനടന്നു
രാജ്യസഭ മെമ്പർ ജോൺ ബ്രിട്ടാസ് മാഹി പള്ളി സന്ദർശിച്ചു

Post a Comment