o അഴിയൂരിൽ ഇടിമിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം;
Latest News


 

അഴിയൂരിൽ ഇടിമിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം;

                

*അഴിയൂരിൽ ഇടിമിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം; *



അഴിയൂർ: കോഴിക്കോട് ജില്ലയിൽ അഴിയൂർ പഞ്ചായത്തിൽ ഇന്നലെ രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം.

അഴിയൂരിലെ സൗജത്തിന്റെയും, ഉസ്മാനിയിൽ താമസിക്കുന്ന നൗഷാദിന്റെയും വീടുകൾക്കാണ് കേടുപാട് സംഭവിച്ചത്.


ഇടിമിന്നലിന്റെ ശക്തിയിൽ വീടിന്റെ മതിലും ഗേറ്റും മുറ്റത്തെ ഇന്റർലോക്കും തകർന്നു. വീടിന്റെ വൈദ്യുതി ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


വിവരമറിഞ്ഞ് അഴിയൂർ പഞ്ചായത്ത് മെമ്പർ രമ്യ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നാശനഷ്ടം സംബന്ധിച്ച് അധികൃതർക്ക് റിപ്പോർട്ട് നൽകുമെന്ന് അവർ അറിയിച്ചു

 ആർക്കും പരിക്കില്ല


                                                                            

Post a Comment

Previous Post Next Post