o പെരിങ്ങത്തൂർ റെയ്ഞ്ച് മുസാബഖ 20ന് തുടക്കം
Latest News


 

പെരിങ്ങത്തൂർ റെയ്ഞ്ച് മുസാബഖ 20ന് തുടക്കം

                    

*പെരിങ്ങത്തൂർ റെയ്ഞ്ച് മുസാബഖ 20ന് തുടക്കം*



പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ജംഇയ്യത്തുൽ മുഅല്ലിമീൻ - മദ്റസാ മാനേജ്‌മെന്റ് അസോസിയേഷൻ- പെരിങ്ങത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പെരിങ്ങത്തൂർ റെയ്ഞ്ച് മുസാബഖ ഇസ്‌ലാമിക് കലാ-സാഹിത്യ മത്സരം 20, 21 തീയതികളിലായി പെരിങ്ങത്തൂർ മനാറുൽ ഹുദാ മദ്റസയിലെ അലിയ്യുൽ കൂഫി നഗരിയിൽ നടക്കും.

റെയ്ഞ്ചിന് കീഴിലുള്ള 16 മദ്റസകളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർഥികൾ 11 വിഭാഗങ്ങളിലായി 64 ഇനങ്ങളിൽ മത്സരിക്കും.

ഇന്ന് വൈകിട്ട് നാലിന് മഖാം സിയാറത്തോടെ മഹല്ല് പ്രസിഡന്റ് മുസ്തഫ ഹാജി നെല്ലിക്ക പതാക ഉയർത്തും. റെയ്ഞ്ച് പ്രസിഡന്റ് മുഹിയുദ്ദീൻ കുട്ടി ബാഖവി അധ്യക്ഷനാവും.

20 ന് രാവിലെ 8 മണി മുതൽ കലാപരിപാടികൾക്ക് തുടക്കമാകും. വൈകിട്ട് ഏഴിന് സമസ്ത ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കൊയ്യോട് പി.പി ഉമർ മുസ്‌ലിയാർക്ക് സ്വീകരണം നൽകും. തുടർന്ന് മുസാബഖ ഉദ്ഘാടനം പി.പി ഉമർ മുസലിയാർ നിർവ്വഹിക്കും.ഇ എ നാസർ അധ്യക്ഷത വഹിക്കും 

കെ. സൈനുൽ ആബിദീൻ സഫാരി വിശിഷ്ടാതിഥിയാകും. അഡ്വ. കെ. ഷുഹൈബ് തങ്ങൾ സിദ്ദീഖ് കൂടത്തിൽ ആദര പ്രഭാഷണം നടത്തും. അബ്ദുറഹ്മാൻ ദാരിമി മുസാബഖ സന്ദേശം നൽകും. എൻ.എ അബൂബക്കർ , മുസ്തഫ ഹാജി നെല്ലിക്ക ഉപഹാര സമർപ്പണം നടത്തും. റഫീഖ് സക്കരിയ ഫൈസി മുഖ്യ പ്രഭാഷണവും നടത്തും.

21-ന് വൈകിട്ട് സമാപന സമ്മേളനവും ചാമ്പ്യൻഷിപ്പ് വിതരണവും നടക്കും. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉദ്ബോധനവും പ്രാർഥനയും മഹമൂദ് സഫ്‌വാൻ തങ്ങൾ ഏഴിമല നിർവഹിക്കും. മുസ്തഫ ഹാജി നെല്ലിക്ക അധ്യക്ഷനാവും. പി.കെ നൗഷാദ് ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം നടത്തും. വാർത്ത സമ്മേളനത്തിൽ നെല്ലിക്ക മുസ്തഫ ഹാജി, ഇ.എ നാസർ ഹാജി,അബ്ദു റഹ്മാൻ ദാരിമി,സിദ്ദീഖ് കൂടത്തിൽ,സൈനുദ്ദീൻ തങ്ങൾ,എൻ എ ഇസ്‌മായിൽ,മജീദ് തുറങ്ങൾ , ആർ ടി ഉസ്മാൻ സംബന്ധിച്ചു


                    


Post a Comment

Previous Post Next Post