ഏഴിമല നേവൽ അക്കാദമിയിലേക്ക് സൗജന്യ പഠന യാത്ര സംഘടിപ്പിച്ചു
മാഹി : പിഎംശ്രീ സൗജന്യ പഠനയാത്ര പദ്ധതിയുടെ ഭാഗമായി പന്തക്കൽ പിഎംശ്രീ കെ കുമാരൻ ഗവ ഹയർസെക്കൻഡറി സ്കൂൾ ഏഴിമല നേവൽ അക്കാദമിയിലേക്ക് സൗജന്യ പഠന യാത്ര സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ആറാംതരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള 500 ഓളം വിദ്യാർത്ഥികളും, ഇരുപതോളം അധ്യാപകരും,സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളുമാണ് ടൂർ കോഡിനേറ്റർ കെ ജവഹർ മാഷുടെ നേതൃത്വത്തിൽ സൗജന്യ പഠനയാത്രയുടെ ഭാഗമായത്.നാവികസേനയുടെ പ്രവർത്തനങ്ങളും കേഡറ്റുകളുടെ അച്ചടക്കമുള്ള ജീവിതരീതിയും നേരിട്ട് കണ്ടുമനസ്സിലാക്കാനും,
സ്കൂൾ പഠനത്തിന് ശേഷം നാവികസേനയിലും, കോസ്റ്റു ഗാർഡിലും ഓഫീസറാകാനുള്ള അവസരങ്ങളെക്കുറിച്ച് ധാരണ ലഭിക്കാനും.രാജ്യസേവനത്തോടുള്ള താല്പര്യവും ലക്ഷ്യബോധവും വിദ്യാർത്ഥികളിൽ വളർത്താനും പഠന യാത്ര സഹായിച്ചു. ഏഴിമല കൂടാതെ ജൈവവൈവിധ്യ കേന്ദ്രമായ മടായി പാറയും വിദ്യാർത്ഥി സംഘം സന്ദർശിച്ചു.

Post a Comment