o ഗുരു മന്ദിരത്തിൽ ദൈവദശകം പാരായണം ചെയ്തു.
Latest News


 

ഗുരു മന്ദിരത്തിൽ ദൈവദശകം പാരായണം ചെയ്തു.

 ഗുരു മന്ദിരത്തിൽ ദൈവദശകം പാരായണം ചെയ്തു.



പന്തക്കൽ: ഇടയിൽ പീടിക ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം പാരായണം ചെയ്തു.ശ്രീ നാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിൻ്റെ നേതൃത്വത്തിൽ 'ഗ്ലോബൽ ദൈവദശകം' എന്ന പേരിൽ ഞായറാഴ്ച്ച രാത്രി 7.15 ന് നടന്ന 10 ലക്ഷം പേർ ഒരേ സമയം അണിനിരന്ന് ദിവ്യപ്രാർഥന ആലപിക്കുന്നതിൻ്റെ ഭാഗമായാണ് ഗുരുമന്ദിരത്തിൽ പരിപാടി സംഘടിപ്പിച്ചത്.

     ഗുരുമന്ദിരം മുൻ പ്രസിഡൻ്റുo, മുൻ എംഎൽഎ യുമായ ഡോ.വി.രാമചന്ദ്രൻ പ്രാർഥന ചൊല്ലിക്കൊടുത്തു. സമൂഹത്തിലെ ഇളം തലമുറയെ ഇത്തരം പരിപാടികളിൽ പങ്കാളികളാക്കണമെന്ന് ഡോ.വി.രാമചന്ദ്രൻ പറഞ്ഞു. '.പ്രസിഡൻ്റ് പി.എം. ജയചന്ദ്രൻ ,സെക്രട്ടറി എം.ശ്രീനിവാസൻ ,കെ.കെ.രാജൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post