o കടൽ കടന്ന് ക്യാമ്പ് നടത്തി ഡ്രാക്കുളകൾ
Latest News


 

കടൽ കടന്ന് ക്യാമ്പ് നടത്തി ഡ്രാക്കുളകൾ

കടൽ കടന്ന് ക്യാമ്പ് നടത്തി ഡ്രാക്കുളകൾ


ബ്ലഡ് ഡോണേഴ്സ് കേരള ഖത്തർ ചാപ്റ്ററിന്റെ സന്നദ്ധ രക്തദാന ക്യാമ്പ് ഏഷ്യൻ ടൗണിൽ വെച്ച് നടന്നു.*



*ബ്ലഡ് ഡോണേഴ്സ് കേരള ഖത്തർ ചാപ്റ്റർ എല്ലാ മാസവും നടത്തുന്ന മെഗാ സന്നദ്ധ രക്തദാന ക്യാമ്പ് ഈ മാസം 16 ന് ഏഷ്യൻ ടൗണിലെ പ്ലാസാ മാളിന് മുൻ വശത്ത് വെച്ച് നടന്നു.*

ബ്ളഡ് ഡോണേഴ്സ് കേരളയ്ക്ക് നാട്ടുകാരിട്ട ഓമന പേരാണ് ഡ്രാക്കുളകൾ

രക്തം കുടിക്കാത്ത എന്നാൽ മറ്റുള്ളവർക്കായി കക്ഷി രാഷ്ട്രീയ ഭേദമന്യ  രക്തത്തിന്  വേണ്ടി ഓടി നടക്കുന്ന  ചെറുപ്പക്കാരുടെ സംഘടനയായ ബ്ളഡ് ഡോണർസ് കേരളയ്ക്ക് ജനങ്ങൾക്കിടയിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്.

കൃത്യമായ ഇടവേളകളിൽ വിവിധയിടങ്ങളിൽ രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്

*വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിൽ കൂടുതൽ പേർ ഖത്തറിലെ ക്യാമ്പിൽ പങ്കെടുത്തു. സ്ഥിരം നടക്കുന്ന ക്യാമ്പുൾക്ക് പുറമേ ബ്ലഡ് സെന്ററിലെ രക്തത്തിന്റെ ആവശ്യങ്ങൾ അനുസരിച്ച് പെട്ടെന്നുള്ള ക്യാമ്പുകളും ഖത്തർ ബി ഡി കെ നടത്താറുണ്ട്.നവമ്പർ  13ന് സിങ്കിൾ ഡോണർ പ്ലേറ്റ്ലേറ്റ് ക്യാമ്പും, നവംബർ 20 ന് മെഗാ സന്നദ്ധ രക്തദാന ക്യാമ്പും, ഡിസംബർ 18 ന് ഖത്തർ നേഷനൽ ഡേയുമായി ബന്ധപ്പെട്ട് ഫ്രീ മെഗാ മെഡിക്കൽ ക്യാമ്പും, സന്നദ്ധ രക്തദാന ക്യാമ്പും ഖത്തർ ബി ഡി കെ നടത്തുമെന്ന് പ്രസിഡന്റ് സബിൻ കൊല്ലം അറിയിച്ചു.*


*ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി റിയാസ് മാഹി ക്യാമ്പിൽ പങ്കെടുത്തു. 100 ൽ കൂടുതൽ പേർ പങ്കെടുത്ത ക്യാമ്പിന് ബി ഡി കെ ഖത്തർ പ്രസിഡന്റ് സബിൻ കൊല്ലം, ജോയിന്റ് സെക്രട്ടറി രഞ്ചിത്ത് തൃശൂർ , വൈസ്പ്രസിഡന്റ് റിയാസ് കൊല്ലം, ഇവന്റ് കോ-ഓർഡിനേറ്റർ ഫൈസൽ തൃശൂർ, എക്സിക്യൂട്ടീവ് മെമ്പർമാരായ ബിജു, മുസ്താഖ്, റാഷിദ് എന്നിവർ നേതൃത്വം നൽകി.*


Post a Comment

Previous Post Next Post