o പാനൂർ മേഖലയിൽ ആർ.എസ്.എസ്. പഥസഞ്ചലനം നടന്നു
Latest News


 

പാനൂർ മേഖലയിൽ ആർ.എസ്.എസ്. പഥസഞ്ചലനം നടന്നു

 *പാനൂർ മേഖലയിൽ ആർ.എസ്.എസ്. പഥസഞ്ചലനം നടന്നു* 



പാനൂർ:  രാഷ്ട്രീയ സ്വയംസേവക സംഘം പാനൂർ മേഖലയിലെ പന്ന്യന്നൂർ, പാനൂർ, പാട്യം, പൊയിലൂർ, പെരിങ്ങളം മണ്ഡലങ്ങളിൽ പഥസഞ്ചലനം നടത്തി. വിവിധ കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച പഥസഞ്ചലനങ്ങൾ നിശ്ചിത കേന്ദ്രങ്ങളിൽ സമാപിച്ചു. തുടർന്ന് നടന്ന സാംഘിഖിൽ വിവിധ ചുമതലക്കാർ ബൗദ്ധിക് നടത്തി.

പന്ന്യന്നൂർ മണ്ഡലം പഥസഞ്ചലനം ഋഷിക്കരയിൽനിന്ന് ആരംഭിച്ച് കിഴക്കെ ചമ്പാട്ട് സമാപിച്ചു. കിഴക്കെ ചമ്പാട്ട് നടന്ന സാംഘിഖിൽ സഹവിഭാഗ് പ്രചാരക് എം.എ. നിജിൽ ബൗദ്ധിക് നടത്തി. ജില്ലാ കാര്യവാഹ് സി. ഗിരീഷ് പങ്കെടുത്തു. യദു, ആഷിത്ത്, ശ്രീഹരി എന്നിവർ നേതൃത്വം നൽകി.

പാനൂർ മണ്ഡലം പഥസഞ്ചലനം വൈദ്യർപീടികയിൽനിന്ന് ആരംഭിച്ച് വള്ളങ്ങാട് ഗുരുസന്നിധി ഗ്രൗണ്ടിൽ സമാപിച്ചു. ഇവിടെ നടന്ന സാംഘിഖിൽ പ്രാന്ത കാര്യകാരി സദസ്യൻ കെ.എം. ശ്രീധരൻ മാസ്റ്റർ ബൗദ്ധിക് നടത്തി. മണ്ഡൽ കാര്യവാഹ് ലിബിൻ എം., അഖീഷ്, ജിബിൻ എന്നിവർ നേതൃത്വം നൽകി.

പാട്യം മണ്ഡലം പഥസഞ്ചലനം കോങ്ങാറ്റ ചക്രപാണി ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച് പത്തായക്കുന്ന് കനാൽ ഗ്രൗണ്ടിൽ സമാപിച്ചു. സാംഘിഖിൽ ഉത്തരകേരള പ്രാന്ത പ്രചാരക് എ. വിനോദ് ജി. ബൗദ്ധിക് നടത്തി. ഖണ്ഡ് കാര്യവാഹ് സി. മനോജ്, മണ്ഡൽ കാര്യവാഹ് ശ്രീമേഷ്, സഹകാര്യവാഹ് വിപിൻ ചന്ദ്രൻ, അശ്വന്ത് എന്നിവർ നേതൃത്വം നൽകി.

പൊയിലൂർ മണ്ഡലം പഥസഞ്ചലനം തൂവ്വക്കുന്ന് അയ്യപ്പമഠം പരിസരത്തുനിന്ന് ആരംഭിച്ച് പൊയിലൂർ കമ്പനിമുക്കിൽ സമാപിച്ചു. സാംഘിഖിൽ ജില്ലാ സഹപ്രചാർപ്രമുഖ് പി. പ്രബിൻ ബൗദ്ധിക് നടത്തി. ജില്ലാ ഘോഷ് പ്രമുഖ് പ്രമോദ്, മണ്ഡൽ കാര്യവാഹ് നിഖിൽ, അമർനാഥ് എന്നിവർ നേതൃത്വം നൽകി.

പെരിങ്ങളം മണ്ഡലം പഥസഞ്ചലനം മേലെ പൂക്കോത്തുനിന്ന് ആരംഭിച്ച് അണിയാരം ശിവക്ഷേത്ര ഗ്രൗണ്ടിൽ സമാപിച്ചു. സാംഘിഖിൽ റിട്ട. ഇൻകം ടാക്സ് ഓഫീസർ ശിവശങ്കരൻ (ചെന്നൈ) മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പ്രചാർപ്രമുഖ് എം. നാരായണൻ ജി. ബൗദ്ധിക് നടത്തി. ഖണ്ഡ് വ്യവസ്ഥ പ്രമുഖ് മഹേഷ്, മണ്ഡൽ കാര്യവാഹ് ഷമൽ, ജുബീഷ്, നകുൽ, ഗീതിൻ എന്നിവർ നേതൃത്വം നൽകി


രാഷ്ട്രീയ സ്വയംസേവക സംഘം നേതൃത്വത്തിൽ

പാനൂർ ഖണ്ഡിൽ 6 മണ്ഡലങ്ങളിൽ വിജയദശമി പഥസഞ്ചലനവും സാംഘിഖും നടന്നു. എല്ലാ മണ്ഡലങ്ങളിലും കേസരി വാരികയുടെ പ്രചാരണ ഉദ്ഘാടനം വരിക്കാരെ ചേർത്ത് കൊണ്ട് നടത്തി.

Post a Comment

Previous Post Next Post