പെട്രോൾ പമ്പുകൾ തുടങ്ങുന്നതിനെതിരെ പ്രതിഷേധം: 23 ന് ധർണ്ണ
മയ്യഴി: മാഹി ബൈപ്പാസ് സർവ്വീസ് റോഡിനോട് ചേർന്ന്, ഈസ്റ്റ് പള്ളൂരിൽ സ്പിന്നിങ്ങ് മിൽ റോഡിൽ പുതുതായി തുടങ്ങുന്ന പെട്രോൾ പമ്പുകൾക്കെതിരെ പരിസരവാസികളുടെ പ്രതിഷേധം. സമീപത്തെ മറ്റ് പെട്രോൾ പമ്പുകൾക്ക് സമീപത്തെ ഒട്ടേറെ വീട്ടുകിണറുകളിൽ ഇന്ധന ചോർച്ചയുണ്ടായി കുടിവെള്ളം മലിനമായ സാഹചര്യത്തിൽ ഇനിയും പെട്രോൾ പമ്പുകൾ തുടങ്ങാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നാട്ടുകാർ കർമ്മസമിതി രൂപവത്കരിച്ച് സമരത്തിന് ഒരുങ്ങി. 23 ന് വൈകുന്നേരം 6.30ന് പെട്രോൾ പമ്പുകൾക്ക് സമീപം ധർണ്ണ നടത്തും. മെഴുക് തിരി തെളിച്ച് പ്രതിഷേധിക്കും.
കർമ്മസമിതി ഭാരവാഹികൾ: ദാമോദരൻ കുഞ്ഞളത്ത് (പ്രസി),
സിറോഷ് ലാൽ ദാമോദരൻ (സെക്ര), വി.എം.രാഗേഷ് (കൺ), രാഘവൻ കുഞ്ഞളത്ത് (ഖജ).

Post a Comment