o സർവീസ് റോഡിൽ ഗതാഗത തടസ്സം പതിവാകുന്നു
Latest News


 

സർവീസ് റോഡിൽ ഗതാഗത തടസ്സം പതിവാകുന്നു

 സർവീസ് റോഡിൽ ഗതാഗത തടസ്സം പതിവാകുന്നു



മാഹി : മുഴപ്പിലങ്ങാട് - മാഹി ദേശീയപാതയിൽ ഈസ്റ്റ് പള്ളൂരിൽ  സർവീസ് റോഡിൽ ഗതാഗത തടസ്സം പതിവാകുന്നു. ഇവിടെ ദേശീയപാതയിൽ സിഗ്നൽ ജംഗ്ഷനിൽ റോഡ് ഉയർത്തുന്നതിന് ഭാഗമായി പണി നടക്കുന്നതിനാൽ, രണ്ടുവശത്തുള്ള വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് പോകുന്നത്. ഇടുങ്ങിയ ഈ സർവീസ് റോഡിലൂടെയുള്ള യാത്ര വളരെ ദുഷ്കരമാണ്. ഇതുകൂടാതെ സർവീസിനോട് ചേർന്നുള്ള വശങ്ങളിലെ പെട്രോൾ പമ്പുകളിലേക്ക് കയറാൻ വേണ്ടി ശ്രമിക്കുന്ന വാഹനങ്ങളുടെ നിര കാരണം പലപ്പോഴും റോഡിൽ ബ്ലോക്ക് ഉണ്ടാകാറുണ്ട്. ഈ സർവീസ് റോഡ് മുറിച്ചുകൊണ്ടാണ് അറവിലകത്ത് പാലം പള്ളൂർ റോഡ് കടന്നുപോകുന്നത്. ഈ റോഡിലൂടെ വരുന്ന വാഹനങ്ങൾ റോഡ് മുറിച്ച് കടക്കുമ്പോൾ ബ്ലോക്ക് ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ പള്ളൂർ സബ്സ്റ്റേഷന് മുൻവശത്തു നിന്നും സർവ്വീസ് റോഡിൽ തലശ്ശേരി ഭാഗത്തു നിന്നും വരുന്ന റോഡിലേക്ക് വാഹനങ്ങൾ കയറാതിരിക്കാൻ ആയി ബാരിക്കേഡ് വച്ചിട്ടുണ്ട്. എന്നാൽ ചില വാഹനങ്ങൾ ഈ ബാരിക്കേഡ് മറികടന്ന് പോകുന്നത് മൊത്തത്തിൽ റോഡ് ബ്ലോക്ക് ആകുന്നത് കാരണമാവുന്നു. ഇവിടങ്ങളിൽ ട്രാഫിക് നിയന്ത്രിക്കാൻ ആവശ്യമായ പൊലീസോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തത് നിയമലംഘനത്തിനും അതിനൊപ്പം ഗതാഗത തടസ്സത്തിന് കാരണമാകുന്നു. ഇവിടെ ട്രാഫിക് പോലീസിനെ നിർത്തുകയോ ബദൽ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തു ഗതാഗത സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post