o പെട്രോൾ പമ്പ് തൊഴിലാളികൾ അനിശ്ചിത കാല സമരത്തിലേക്ക്
Latest News


 

പെട്രോൾ പമ്പ് തൊഴിലാളികൾ അനിശ്ചിത കാല സമരത്തിലേക്ക്

 പെട്രോൾ പമ്പ് തൊഴിലാളികൾ അനിശ്ചിത കാല സമരത്തിലേക്ക്

സൂചനാ സമരം 23 ന്



മാഹി: മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ വേതന വർധനവ് ആവശ്യപ്പെട്ട് സൂചനാ സമരവും, അനിശ്ചിത കാല സമരവും നടത്തുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ശമ്പള വർധനവ് ആവശ്യപ്പെട്ട് ഏപ്രിൽ മാസം പമ്പുടമകൾക്കും, അസി. ലേബർ ഇൻസ്പെക്ടർക്കും നോട്ടീസ് നൽകിയിരുന്നു.എന്നാൽ ചർച്ച നടത്താൻ പോലും ബന്ധപ്പെട്ടവർ തയ്യാറായില്ല.ഈ സാഹചര്യത്തിലാണ് സമര രംഗത്തേക്ക് ഇറങ്ങുന്നതെന്ന് നേതാക്കൾ അറിയിച്ചു.

     22 ന് അർധ രാത്രി മുതൽ 24 മണിക്കൂർ സമരം അരംഭിക്കും.23 ന് രാവിലെ 11ന് മാഹി ഗവ.ഹൗസിലേക്കും മാർച്ചും,ധർണ്ണയും നടത്തും.പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നവംബർ ഒന്ന് മുതൽ അനിശ്ചിത കാല സമരത്തിലേക്ക് കടക്കുമെന്ന് ട്രേഡ് യൂനിയൻ നേതാക്കൾ പമ്പുടമകൾക്ക്‌ മുന്നറിയിപ്പ് നൽകി. സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളായ എ.പ്രേമരാജൻ, ടി. സുരേന്ദ്രൻ, പി.സി.പ്രകാശൻ (സി ഐ ടി യു ), സത്യൻ കുനിയിൽ, കെ.ടി. സത്യൻ (ബിഎംഎസ്സ്), കെ.മോഹനൻ (ഐൻ ടിയു സി) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post