*പെട്രോൾ ചോർച്ച: കുടിവെള്ളം ഉറപ്പാക്കണം — ബി.ജെ.പി*.
മുഖ്യമന്ത്രിക്കും ഗവർണർക്കും പ്രാദേശിക ഭരണാധികാരിക്കും നിവേദനം നൽകി
മാഹി: പള്ളൂരിലെ ഗ്രാമത്തി, കുഞ്ഞിപ്പുരമുക്ക് പ്രദേശങ്ങളിലെ കിണറുകളിൽ പെട്രോൾ കലർന്നെന്ന പരാതിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി. മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ മുഖ്യമന്ത്രിക്കും ഗവർണർക്കും മാഹി പ്രാദേശിക ഭരണാധികാരിക്കും നിവേദനം നൽകി.
പെട്രോൾ പമ്പുകളിൽനിന്നുള്ള ചോർച്ചയാണോ മലിനീകരണത്തിന് കാരണമെന്ന് സാങ്കേതിക പരിശോധനയിലൂടെ കണ്ടെത്തണമെന്നും മലിനീകരണത്തിന്റെ വ്യാപ്തി വിലയിരുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ബാധിത കുടുംബങ്ങൾക്ക് അടിയന്തരമായി താൽക്കാലിക കുടിവെള്ള സൗകര്യം ഏർപ്പെടുത്തുക, സ്ഥിരം ജലകണക്ഷൻ ലഭ്യമാക്കുക, കിണറുകളിലെയും സമീപ ജലസ്രോതസ്സുകളിലെയും ജലഗുണനിലവാരം പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ബാറുകൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട പരിശോധനകളും നടപടിക്രമങ്ങളും കൂടുതൽ കർശനമാക്കണമെന്നും ആവശ്യപ്പെട്ടു.

Post a Comment