o തലശ്ശേരിയില്‍ വിദ്യാര്‍ത്ഥിനി ബസില്‍ നിന്ന് തെറിച്ച് വീണു; രക്ഷപ്പെട്ടത് തലനാരിഴക്ക്*
Latest News


 

തലശ്ശേരിയില്‍ വിദ്യാര്‍ത്ഥിനി ബസില്‍ നിന്ന് തെറിച്ച് വീണു; രക്ഷപ്പെട്ടത് തലനാരിഴക്ക്*


*തലശ്ശേരിയില്‍ വിദ്യാര്‍ത്ഥിനി ബസില്‍ നിന്ന് തെറിച്ച് വീണു; രക്ഷപ്പെട്ടത് തലനാരിഴക്ക്*



*തലശ്ശേരി:* സ്വകാര്യ ബസ്സിൽ യാത്രക്കാർ കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തു. ബസ്സിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് റോഡിലേക്ക് വീണു. ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.

ഇന്നലെ രാവിലെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ കയറുമ്പോഴാണ് വിദ്യാർഥിനി തെറിച്ച് വീണത്. പെൺകുട്ടി കയറി ഡോർ അടക്കുമുമ്പേ ബസ് മുന്നോട്ട് എടുത്തതാണ് അപകട കാരണം.  

എന്നാൽ ഇത്രയും സംഭവം നടന്നിട്ടും ബസ്സ് ജീവനക്കാർ തിരിഞ്ഞ് നോക്കുകയും ചെയ്തില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ആർടിയോവിനും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.



Post a Comment

Previous Post Next Post