o *വ്ലോഗറുടെ മരണം: മാഹി സ്വദേശി അറസ്റ്റിൽ* *മദ്യപിച്ച് വാഹനമോടിച്ചതിനും നരഹത്യയ്ക്കും കേസ്; പ്രതി റിമാൻഡിൽ
Latest News


 

*വ്ലോഗറുടെ മരണം: മാഹി സ്വദേശി അറസ്റ്റിൽ* *മദ്യപിച്ച് വാഹനമോടിച്ചതിനും നരഹത്യയ്ക്കും കേസ്; പ്രതി റിമാൻഡിൽ

 *വ്ലോഗറുടെ മരണം: മാഹി സ്വദേശി അറസ്റ്റിൽ*
*മദ്യപിച്ച് വാഹനമോടിച്ചതിനും നരഹത്യയ്ക്കും കേസ്; പ്രതി റിമാൻഡിൽ*



എടക്കാട്: ദേശീയപാത 66-ൽ ഊർപ്പഴച്ചിക്കാവിന് സമീപം കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വ്ലോഗർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മാഹി ഓംകുന്നുമ്മൽ ഹൗസിൽ വിധുകൃഷ്ണൻ (25) ആണ് അറസ്റ്റിലായത്. മദ്യപിച്ച് വാഹനമോടിച്ചതിനും നരഹത്യയ്ക്കുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.


വ്യാഴാഴ്ച രാത്രി നടന്ന അപകടത്തിൽ പടന്നപ്പാലം സ്വദേശി ശിവത്തിൽ അനൂപാണ് മരിച്ചത്. സുഹൃത്ത് താണ സ്വദേശി ഷബീറിനൊപ്പം കെ.എൽ. 13 എ.എക്സ്. 2987 നമ്പർ സ്കൂട്ടറിൽ തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന അനൂപിന്റെ വാഹനത്തിൽ, അതേ ദിശയിൽ അമിതവേഗത്തിലെത്തിയ കെ.എൽ. 18 വി 5987 നമ്പർ കാർ ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ അനൂപും ഷബീറും താഴെയുള്ള സർവീസ് റോഡിലേക്ക് തെറിച്ചുവീണു. സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന എടക്കാട് എസ്.ഐമാരായ കെ.പി. നിഷാദും സുബിൻ പി.ജിയും ചേർന്ന് ഇരുവരെയും ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അനൂപിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഷബീർ ചികിത്സയിലാണ്.


കാർ ഡ്രൈവറെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യപരിശോധനയിലാണ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. കാർ റോഡിലെ ഡിവൈഡറിലും ഇടിച്ചിരുന്നതായി പോലീസ് പറഞ്ഞു. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ വിധുകൃഷ്ണനെ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.



Post a Comment

Previous Post Next Post