o *പി.പിറിനേഷ് അനുസ്‌മരണം നടത്തി*
Latest News


 

*പി.പിറിനേഷ് അനുസ്‌മരണം നടത്തി*

 *പി.പിറിനേഷ് അനുസ്‌മരണം നടത്തി*



കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനും വാർഡ് കമ്മിറ്റി ഭാരവാഹിയുമായിരുന്ന പള്ളി പറമ്പത്ത് റിനേഷിൻ്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തി. ചാലക്കര 6, 8 വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണയോഗം

മാഹി മുനിസിപ്പാൽ മുൻ വൈസ് ചെയർമാൻ പി.പി.വിനോദൻ ഉദ്ഘാടനം ചെയ്തു  കോൺഗ്രസ് പ്രസിഡന്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോൺഗ്രസ്സ് ജനറൽ സിക്രട്ടറി സത്യൻ കേളോത്ത്, മഹിള കോൺഗ്രസ്സ് പ്രസിഡണ്ട് ശോഭ.പി.ടി.സി, സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജന.സിക്രട്ടറി ശ്രീജേഷ്.എം.കെ, ശ്രീജയൻ.എം, മേഖല യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് സർഫാസ്, ജിതേഷ്, വി.കെ,, എം.സദാനന്ദൻ, സന്ദീപ്.കെ.വി സംസാരിച്ചു .

Post a Comment

Previous Post Next Post