അഴിയൂർ ടൗണിൽ മോഷണം.
അഴിയൂർ :ചുങ്കം ടൗണിലെ പി പി.ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ശ്രീനിവാസൻ സ്റ്റോറിൽ ഇന്നലെ രാത്രി ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് കടയിൽ സൂക്ഷിച്ച അറുപതിനായിരം രൂപയോളം മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ചോമ്പാൽ പോലീസ് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
മോഷ്ടാക്കളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

Post a Comment