*ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ നിർമലം ക്യാമ്പയിന് തുടക്കമായി*
ന്യൂ മാഹി: പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ പരിപാലനത്തിനായി നടപ്പാക്കുന്ന ‘നിർമലം’ ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ന്യൂ മാഹി ടൗണിൽ നടന്നു. പഞ്ചായത്ത് തല ഉദ്ഘാടനത്തോടനുബന്ധിച്ച് ടൗണിൽ ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ സെയ്ത്തു, ആരോഗ്യവും വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം സുഗിനേഷ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പ്രീജ എന്നിവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷർമിള അഫ്സർ, വൈശാഖ് മുരളീധരൻ, പഞ്ചായത്ത് സെക്രട്ടറി ടി എസ് പ്രണവ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ടി പി ബിഷ, ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രുബീഷ് എന്നിവരും വ്യാപാരി സംഘടനാ നേതാക്കളായ വൈ എം അനിൽകുമാർ, അസീസ്, സലിം എന്നിവരും പരിപാടിയിൽ പങ്കാളികളായി.
ഹരിതകർമ സേനാംഗങ്ങളും വ്യാപാരികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Post a Comment