o രഘുവരൻ സ്‌മാരക പ്രശ്‌നോത്തരി നവംബർ 8ന്‌
Latest News


 

രഘുവരൻ സ്‌മാരക പ്രശ്‌നോത്തരി നവംബർ 8ന്‌

 രഘുവരൻ സ്‌മാരക പ്രശ്‌നോത്തരി നവംബർ 8ന്‌



മയ്യഴി :കവിയും നാടക പ്രവർത്തകനുമായിരുന്ന രഘൂവരൻ പള്ളൂരിന്റെ സ്‌മരണക്കായുള്ള പ്രശ്‌നോത്തരി നവംബർ 8ന്‌ ഉച്ചക്ക്‌ രണ്ട്‌ മുതൽ കോയ്യോട്ടുതെരു ആലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കും. തലശേരി സൗത്ത്‌, ചൊക്ലി സബ്‌ജില്ലകളിലെയും മാഹി മേഖലയിലെയും എൽപി, യുപി വിദ്യാർഥികൾക്ക്‌ പങ്കെടുക്കാം. ഓരോ വിഭാഗത്തിലും വിജയികൾക്ക്‌ 2000, 1500, 1000 രൂപ വീതം ക്യാഷ്‌പ്രൈസ്‌ നൽകും. വിശദവിവരങ്ങൾ 9400439642, 9947333891 നമ്പറുകളിൽ അറിയാം. മത്സരത്തിന്‌ ശേഷം വൈകിട്ട്‌ നാലിന്‌ ചേരുന്ന അനുസ്‌മരണയോഗത്തിൽ ടി അശോക്‌കുമാർ എംഎൽഎ സമ്മാനം വിതരണം ചെയ്യും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി നാരായണൻ കാവുന്പായി അനുസ്‌മരണ പ്രഭാഷണം നടത്തും.

Post a Comment

Previous Post Next Post